*ജനശക്തി ഓണം വിശേഷാല്‍ പ്രതി വിപണിയില്‍ *വില 25/- രൂപ
Home  
Any problem with reading? Click here...
വാര്‍ത്തകള്‍
സ്ത്രീ ഭാഷ എംഗല്‍സ്
പുംസ്ത്രീ ലിംഗ വ്യവസ്ഥയും എംഗല്‍സും
പണം ചിലവിടാതിരിക്കലാണോ മേന്മയേറിയ ധനമാനേജ്‌മന്റ്‌
എംഗല്‍സിന്റെ ലിംഗവര്‍ഗ സമര സിദ്ധാന്തം
മുഖപ്രസംഗം
കവിത
കഥ
പംക്തികള്‍
അനുഭവം
അഭിമുഖം
ജനശക്തി
പൂമുഖം
കേരളം
ദേശിയം
സാര്‍വദേശീയം
മറ്റുവാര്‍ത്തകള്‍
 
 
Previous Issues
 
മലയാള കവിത വരള്‍ച്ചയിലേക്ക് നീങ്ങുകയാണോ?

ഡോ. എം ലീലാവതി

ഏതുസമുദായത്തിലെ അമ്മമാരാണ്‌ കേരളത്തില്‍ കവികളെ പ്രസവിച്ചത്‌ എന്നൊരു കണക്കെടുപ്പ്‌ നടത്തണമെന്നു തോന്നത്തക്കവണ്ണം ഹൃദയച്ചുരുക്കം എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ട്‌, ഉണ്ടായിരുന്നുവെന്ന്‌ സൂചിപ്പിക്കുന്ന ആരോപണം വല്ലാതെ വേദനിപ്പിക്കുന്നതായി.
ലയാളകവിതയില്‍ നിന്ന്‌ സംഗീതം വറ്റിവറ്റി പോവുന്നതോടൊപ്പം കവിതതന്നെയും കൊടുംവേനലില്‍ വറ്റിവരണ്ടു വിണ്ട കണ്ടം പോലെയായിത്തീരുകയാണോ? കവിതയില്‍ സംഗീതം മാറ്റുകുറയ്‌ക്കുന്ന മായം കലര്‍ത്തലാണോ? ഛന്ദോബന്ധം കൊണ്ട്‌ ഉളവാകുന്ന താളലയസൗന്ദര്യം കവിതയിലെ കലര്‍പ്പാണെങ്കില്‍ത്തന്നെ ഒഴിവാക്കിയേതീരൂ എന്ന മട്ടിലുള്ള ഒരു മായം ചേര്‍ക്കലാണോ അത്‌? പ്രാണവായുവാണ്‌ നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നത്‌. എങ്കിലും നാം ശ്വസിക്കുന്നത്‌ കലര്‍പ്പില്ലാത്ത പ്രാണവായുവാണോ? വാതകങ്ങളുടെ ഒരു കലര്‍പ്പല്ലേ ശ്വാസവായു? അതുപോലെ താളലയയോഗം കവിതയിലെ ഒഴിവാക്കാവതല്ലാത്ത കലര്‍പ്പല്ലേ? ഗദ്യവാക്യത്തെ പല വലുപ്പത്തില്‍ ഒടിച്ചുകഷണങ്ങളാക്കി വിലങ്ങനെ നിരത്തുന്നതിനു പകരം ലംബമായി നിരത്തിയാല്‍ അതു കവിതയാകുമോ? ഗദ്യമായ വാക്യത്തെ തലതിരിച്ചിട്ടാല്‍ അത്‌ കാവ്യമായിക്കിട്ടുമോ? ഇന്നത്തെ മലയാളകവിതയുടെ ഭൂരിഭാഗവും ഇമ്മാതിരി ചോദ്യങ്ങളുണര്‍ത്തുന്നു.
പഴയകാലത്ത്‌ ആശയത്തെ പദ്യത്തിലവതരിപ്പിച്ചാല്‍ അതുകവിതയാകുമെന്ന അന്ധവിശ്വാസം ഉണ്ടായിരുന്നു. വൃത്തബന്ധം ഉപേക്ഷിച്ച്‌ അവ്യക്തബിംബകല്‌പനകള്‍ ഗദ്യത്തില്‍ അവതരിപ്പിച്ചാല്‍ കവിതയാകുമെന്നാണ്‌ ഇപ്പോള്‍ വ്യാപിച്ചിരിക്കുന്ന അന്ധവിശ്വാസം. ഇന്നത്തെ ജീവിതപരിതോവസ്ഥകള്‍ ഹൃദയാലുക്കളില്‍ ഉണര്‍ത്തുന്ന വികാരങ്ങള്‍ അമര്‍ഷപ്രതിഷേധാദികളാണ്‌. അവയ്‌ക്കു ചേരുന്ന കാവ്യഭാഷയില്‍ പാറയുടെ കാഠിന്യപരുഷതകളും ഉരുക്കുകത്തിയുടെ മുനമൂര്‍ച്ചകളും ഉണ്ടാകുന്നത്‌ അനിവാര്യമാണ്‌. അത്തരം ഭാവങ്ങള്‍ക്ക്‌ സംഗീതലോപംസംഭവിച്ച്‌ ഭാഷാഘടനയാണ്‌ ചേരുക എന്നതും ശരിതന്നെ. എങ്കിലും ഗദ്യത എന്ന ഒരൊറ്റ അവസ്ഥകൊണ്ട്‌ ആ ഭാവങ്ങള്‍ ജ്വലിക്കുകയില്ല എന്ന വസ്‌തുതയും, വൃത്തഘടനയില്ലെങ്കിലും ഭാവതാളച്ചേരുവയുണ്ടായാലേ ആ ജ്വാലയുടെ കത്തിപ്പടര്‍ച്ചയുണ്ടാവൂ എന്ന വസ്‌തുതയും ആണ്‌ വിസ്‌മൃതമായിക്കൊണ്ടിരിക്കുന്നത്‌. അയ്യപ്പണിക്കര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, ആറ്റൂര്‍ രവിവര്‍മ്മ, കെ ജി ശങ്കരപ്പിള്ള മുതലായ മുന്‍തലമുറക്കവികള്‍ മേപ്പടി ഭാവങ്ങളെ ഗദ്യത്തിലാവിഷ്‌കരിച്ച മാതൃകകള്‍ വൃത്തഘടനയെ ഒഴിവാക്കുന്ന തുടക്കക്കാര്‍ അനുസന്ധാനം ചെയ്യേണ്ടതുണ്ടെന്ന്‌ തോന്നുന്നു. ഇത്തരം ``ഉപദേശ''ങ്ങള്‍ തുടക്കക്കാര്‍ക്ക്‌ അരോചകമായിരിക്കുമെന്നറിയാം. അനായാസമായ ക്ഷിപ്രരചനകള്‍ സാധ്യമാകും, വൃത്തബന്ധമെന്ന ഏടാകൂടത്തെ ഒഴിവാക്കിയാല്‍ എന്ന തോന്നല്‍ അവരെ സ്വാധീനിച്ചിട്ടില്ലേ എന്നു ശങ്കിച്ചുപോകുന്നു. ഇമ്മാതിരി ശങ്കകള്‍ പുതുതലമുറയെ മനസ്സിലാക്കാനും അംഗീകരിക്കാനും നരച്ചുകുരച്ച പഴംതലമുറയ്‌ക്കു കഴിയാത്തതിന്റെ ഫലമാണെന്ന്‌ അവര്‍ തിരിച്ചടിച്ചേക്കും.

കൂടുതല്‍ വായിക്കുക....
ജനശക്തി ഓണം വിശേഷാല്‍ പ്രതി
2010
Copyright ©2007 Janashakthi