|
| |
|
|
| Home |
|
|
|
|
 |
|
 |
| |
ജനശക്തി ഫണ്ട്
ആനുപാതികമായ കാലയളവിലേക്കുള്ള വരിസംഖ്യത്തുകയായി പരിഗണിക്കപ്പെടുന്ന ഉദാരമായ സംഭാവനകള്‍ കൊണ്ട് സുതാര്യവും വിശ്വാസ്യവുമായ ജനശക്തി ഫണ്ട് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
|
|
മാന്യസുഹൃത്തെ,
എത്ര അപ്രിയമായതായാലും സത്യത്തെ അന്വേഷിക്കലും അഭിമുഖീകരിക്കലുമാണ് പ്രാഥമികമായ മാധ്യമധര്‍മ്മം എന്ന തിരിച്ചറിവോടെ 2006 സെപ്‌തംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച ജനശക്തി ചില പരിമിതികളോടെയാണെങ്കിലും അതിന്റെ നിയോഗം നിറവേറ്റാന്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. നെറികെട്ട അപവാദാരോപണങ്ങളുടെയും നിഷ്‌ഠൂരമായ ആക്രമണസന്നാഹങ്ങളുടെയും കലശലായ സാമ്പത്തിക പ്രതിസന്ധികളുടെയും പ്രതിബന്ധങ്ങളെ നേരിടേണ്ടി വന്നിട്ടും ജനശക്തി വ്യതിയാനമോ വിട്ടുവീഴ്‌ചയോ കൂടാതെ അതിന്റെ ജനപക്ഷനിലപാടുകളില്‍ ഉറച്ചുനിന്നു. പുരോഗമന രാഷ്‌ട്രീയത്തിന്റെയും നവോത്ഥാനസംസ്‌കാരത്തിന്റെയും മാധ്യമമനസ്സാക്ഷിയെന്ന പൊതുസമ്മതി അങ്ങനെ നേടിയെടുക്കാനും ഞങ്ങള്‍ക്കുകഴിഞ്ഞു.
അഭാവത്തിന്റെ വളരെ ചെറിയ ഇടവേളയില്‍ ജനശക്തിയുടെ ബന്ധുക്കളില്‍ നിന്നും വായനക്കാരില്‍ നിന്നും ഉണ്ടായ ആകാംക്ഷനിറഞ്ഞ അന്വേഷണങ്ങളും സഹായവാഗ്‌ദാനങ്ങളും ഈ പ്രസിദ്ധീകരണത്തിന്റെ പ്രസക്തിയേയും സ്വീകാര്യതയെയും പറ്റി ചാരിതാര്‍ത്ഥ്യം ഉളവാക്കുന്ന തിരിച്ചറിവും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള ഉത്തേജനവുമാണ് ഞങ്ങള്‍ക്കു നല്‍കിയത്.
നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിടത്തോളം മാധ്യമദൗത്യത്തെപ്പറ്റി എളിമയോടെ അഭിമാനിക്കുമ്പോഴും പുതിയ ആഗോള - ദേശീയ - കേരളീയ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കാനും നിര്‍വ്വഹിക്കാനും ജനശക്തിയുടെ ഇന്നത്തെ പരിമിതമായ വിഭവസജ്ജീകരണങ്ങളും സംഘടനാസംവിധാനങ്ങളും അപര്യാപ്‌തമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. കൂടുതല്‍ വിപുലമായ ഒരു കൂട്ടായ്‌മയുടെ വ്യവസ്ഥാപിത സംവിധാനത്തിലേക്ക് ഉടമസ്ഥത കൈമാറുകയും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യുന്നതിന്റെ പ്രാഥമിക നടപടി എന്ന നിലയില്‍ ജനശക്തിയുടെ പ്രസിദ്ധീകരണ ചുമതല പുതുതായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ആള്‍ട്ടര്‍ മീഡിയ പ്രിന്റിങ്ങ് ആന്റ് പബ്ലിഷിങ്ങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്.
ഈ മാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഉള്ളടക്കത്തിലും രൂപകല്‌പനയിലും വളര്‍ച്ചയുടെ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്ന മാറ്റങ്ങള്‍ ഉണ്ടാവണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ജനശക്തിയുടെ മുഖമുദ്രയായ വിമര്‍ശനാത്മകസമീപനവും ജനപക്ഷനിലപാടും കൈയൊഴിയാതെതന്നെ കലാ-സാഹിത്യ-സാംസ്‌കാരിക-വൈജ്ഞാനിക രംഗങ്ങളിലെ കൂടുതല്‍ വ്യക്തികളുടെയും വീക്ഷണങ്ങളുടെയും പങ്കാളിത്തം കൊണ്ട് ജനാധിപത്യപരമായ ബഹുസ്വരത കൈവരിക്കുകയും കൂടുതല്‍ വിപുലമായ വായനാസമൂഹത്തിന് സ്വീകാര്യമായ ഒരു വ്യത്യസ്‌തമുഖ്യധാരാവാരികയായി മാറുകയുമാണ് ലക്ഷ്യം. ആവശ്യമായ പ്രവര്‍ത്തനമൂലധനം സ്വരൂപിച്ച് മാനേജ്‌മെന്റ് - എഡിറ്റോറിയല്‍ സംവിധാനങ്ങള്‍ വിപുലമാക്കിക്കൊണ്ടുമാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ.
ഉടമസ്ഥതാസംവിധാനം എന്തുതന്നെ ആയാലും ജനശക്തി ലാഭം ലക്ഷ്യമാക്കുന്ന ഒരു സ്വകാര്യസംരംഭമായിരിക്കുകയില്ല. ജനകീയ ബദലിനു വേണ്ടി നിലകൊള്ളുന്ന ഒരു പൊതുസംരംഭമായി തുടരുക അതിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നിയോഗമാണ്. അതിനാല്‍ വളര്‍ച്ചയുടെ ഈ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കാനാവശ്യമായ ശേഷി സ്വരൂപിക്കാനായി ഞങ്ങള്‍ അഭ്യുദയകാംക്ഷികളെ സമീപിക്കുകയാണ്. കേരളത്തിലെ പുരോഗമന രാഷ്‌ട്രീയ സാംസ്‌കാരിക സമൂഹം ജനശക്തിയില്‍ അര്‍പ്പിച്ചുകാണുന്ന പ്രതീക്ഷയും നല്‍കിപ്പോരുന്ന പിന്‍തുണയും ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.
ആനുപാതികമായ കാലയളവിലേക്കുള്ള വരിസംഖ്യത്തുകയായി പരിഗണിക്കപ്പെടുന്ന ഉദാരമായ സംഭാവനകള്‍ കൊണ്ട് സുതാര്യവും വിശ്വാസ്യവുമായ ഈ ജനശക്തി ഫണ്ട് വിജയിപ്പിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ജനശക്തിക്കുവേണ്ടി
എന്‍. സുഗതന്‍
ജി.ശക്തിധരന്‍
ബന്ധപ്പെടേണ്ട വിലാസം:
ജനശക്തി വാരിക,
ടി സി 28/2070,
ഫോര്‍ട്ട് ഹൈസ്‌കൂളിന് എതിര്‍വശം, ഫോര്‍ട്ട്,
തിരുവനന്തപുരം - 695023.
ഫോണ്‍ : 6450625,
ഫാക്‌സ് : 0471 - 2468133
email: janashakthi@gmail.com |
|
|
|